ഷീനാ ബോറ വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; ശ്വാസം മുട്ടിച്ചാണ് ഷീനയെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ‌

വിവാദമായ ഷീനാ ബോറ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ഇന്ദ്രാണി മുഖർജിയുടെ മുന്‍ ഡ്രൈവർ ശ്യാംവര്‍ റായിയുടെ മാപ്പുസാക്ഷി മൊഴി

മുംബൈ, ഷീനാ ബോറ, കൊലപാതകം mumbai, sheena bora, murder
മുംബൈ| സജിത്ത്| Last Modified ബുധന്‍, 11 മെയ് 2016 (16:12 IST)
വിവാദമായ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ഇന്ദ്രാണി മുഖർജിയുടെ മുന്‍ ഡ്രൈവർ ശ്യാംവര്‍ റായിയുടെ മാപ്പുസാക്ഷി മൊഴി. ഷീന ബോറയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ശ്യാംവർ റായി വെളിപ്പെടുത്തി. താനിത് പറയുന്നത് ആരുടെയും സമ്മര്‍ദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ അല്ലെന്നും തനിക്ക് തോന്നിയ കുറ്റബോധം കൊണ്ടാണെന്നും ശ്യാംവര്‍ കോടതിയില്‍ വ്യക്തമാക്കി.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്ന പ്രതിയാണ് ശ്യാംവര്‍. മറ്റൊരു കേസില്‍ പിടിക്കപ്പെട്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷീനാ ബോറയുടെ കൊലപാതകം സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. തനിക്ക് ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നും അപേക്ഷിച്ച് ശ്യാംവര്‍ കഴിഞ്ഞയാഴ്ച്ച കോടതിക്ക് രണ്ടുപേജുള്ള കത്ത് എഴുതിയിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.

2012 ഏപ്രിൽ 24–നായിരുന്നു ഷീനബോറ കൊല്ലപ്പെട്ടത്. ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജി (43), മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, മുൻ ഡ്രൈവർ ശ്യാംവർ റായ് എന്നിവരായിരുന്നു കേസിലെ മറ്റ് മുഖ്യപ്രതികള്‍. സ്റ്റാർ ടിവിയുടെ മുൻ സി ഇ ഒ പീറ്റർ മുഖർജിയുടെ ഭാര്യ ഇന്ദ്രാണി തന്റെ ആദ്യ ജീവിത പങ്കാളിയായ സിദ്ധാർഥ് ദാസിലുള്ള മകളായ ഷീന ബോറ(24)യെ മുൻഭർത്താവായ സഞ്ജീവ് ഖന്നയുടെയും ഡ്രൈവർ ശ്യാംറായിയുടെയും സഹായത്തോടെ കൊലപ്പെടുത്തുകയും വനപ്രദേശത്ത് കത്തിച്ചശേഷം മറവു ചെയ്യുകയായിരുന്നു എന്നാണ് കേസ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...