മുംബൈ മെട്രോ ഇനി യാത്രക്കാര്‍ക്ക് പിസ നല്‍കും

മുംബൈ| VISHNU N L| Last Modified ശനി, 6 ജൂണ്‍ 2015 (10:43 IST)
മുംബൈ മെട്രോ വിപണനത്തിനായി പുതിയ മാര്‍ഗങ്ങളുമായി രംഗത്ത്. ഇതിന്റെ ഭാഗമായി വരുമാനം വര്‍ധിപ്പിക്കുന്നതിനായി വില്‍പ്പന ശാലകള്‍ മെട്രോ സ്റ്റേഷനുകളില്‍ മുംബൈ മെട്രോ റെയില്‍വേ കോര്‍പ്പറേഷന്‍ ആരംഭിച്ചു. ഡോമിനോസ് പിസയുമായി സഹകരിച്ചാണ് യാത്രക്കാര്‍ക്ക് പിസ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചത്.

ചാക്കാല(ജെ.ബി.നഗര്‍) സ്റ്റേഷനിലാണ് പുതുതായി ഡോമിനോസ് പിസ ഹട്ട് തുടങ്ങിയത്. 60 രൂപ മുതല്‍ വിലയുള്ള പിസ യാത്രക്കാര്‍ക്ക് ലഭിക്കും. വെര്‍സോവ, അന്ധേരിസ്റ്റേഷനിലും അടുത്തുതന്നെ ആരംഭിക്കും. പിസയ്ക്ക് പുറമേ ഫാഷന്‍, ആരോഗ്യപരിപാലനം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും ഭാവിയില്‍ സ്റ്റേഷനുകളില്‍ ലഭ്യമാക്കാനും ആലോചനയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :