ജോര്‍ജിനെതിരെ മാണി; ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി നടക്കുന്നത്

അരുവിക്കര തെരഞ്ഞെടുപ്പ് , ബാര്‍ കോഴ , കെഎം മാണി , പിസി ജോര്‍ജ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 4 ജൂണ്‍ 2015 (12:08 IST)
ബാര്‍ കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിയും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി നില്‍ക്കവെ ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിയെ പരിഹസിച്ച് മാണി രംഗത്തെത്തി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതു വലിയ കാര്യമൊന്നുമല്ല. ഏറ്റവും വലിയ അഴിമതിക്കാരാണ് അഴിമതി വിരുദ്ധ മുന്നണിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും മാണി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :