മുംബൈ|
jibin|
Last Modified ബുധന്‍, 11 ജൂണ്‍ 2014 (15:26 IST)
മോശമായ പരസ്യങ്ങളാണ് ബലാത്സംഗം കൂടാൻ കാരണമെന്ന്
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആർആർ പാട്ടീല്‍. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ ഈ പരാമർശം.
ജനങ്ങള്‍ക്ക് ധാർമികത നഷ്ടമാവുന്നതിനാലാണ് ബലാത്സംഗങ്ങൾ ഉണ്ടാവുന്നതെന്നും. എല്ലാ വീടുകളിലും ഓരോ പൊലീസുകാരനെ നിയമിച്ചാൽ പോലും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്
മഹാരാഷ്ട്രയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഇവർക്കായി 500 പുതിയ വാഹനങ്ങളും വാങ്ങും. മാലപൊട്ടിക്കൽ പോലുള്ള സംഭവങ്ങൾ തടയുന്നതിന് 200 വനിതാ കമാൻഡോകളെ നിയമിക്കും. ബലാത്സംഗത്തിന് ഇരയാവുന്നവർക്ക് ഇഷ്ടമുള്ള വക്കീലിനെ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ പീഡനങ്ങള്‍ നടക്കുന്നത് ഉത്തർപ്രദേശിൽ ആണ്. അതേ സമയം മഹാരാഷ്ട്രയിൽ മാനഭംഗത്തിന്റെ എണ്ണം കുറവാണ്. ബലാത്സംഗങ്ങളിൽ 6.34 ശതമാനം സഹോദരനോ, പിതാവോ മൂലമാണ് നടക്കുന്നത്. 6.65 ശതമാനം സ്ത്രീകൾക്ക്
അടുത്ത ബന്ധുക്കളിൽ നിന്ന് പീഡനമേൽക്കുന്നു. 40 ശതമാനം സ്ത്രീകൾ വിവാഹവാഗ്ദാ നൽകി പീഡിപ്പിക്കപ്പെടുന്നുവെന്നും കണക്കുകൾ അവതരിപ്പ് പാട്ടീൽ പറഞ്ഞു.