മുണ്ടെ പാര്‍ട്ടി വിടാന്‍ ആലോചിച്ചിരുന്നു: പണ്ടുരാഗ് ഫുന്ദ്കര്‍

 ഗോപിനാഥ് മുണ്ടെ , മുംബൈ , പണ്ടുരാഗ് ഫുന്ദ്കര്‍.
മുംബൈ| jibin| Last Modified ശനി, 7 ജൂണ്‍ 2014 (16:59 IST)
അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ പാര്‍ട്ടിയില്‍ പലപ്പോഴും അപമാനം നേരിട്ടതായി നിയമസഭാ കൗണ്‍സില്‍ അംഗം പണ്ടുരാഗ് ഫുന്ദ്കറുടെ വെളിപ്പെടുത്തല്‍. ചില നേരങ്ങളില്‍ മുണ്ടെയ്ക്ക് കനത്ത അപമാനവും പ്രതിസന്ധിയും നേരിട്ടിരുന്നു. ഇതിനാല്‍ ബിജെപി വിടാന്‍ പോലും അദ്ദേഹം ആലോചിച്ചിരുന്നു. പാര്‍ട്ടി വിടാനുള്ള നീക്കത്തെ തടഞ്ഞത് താനാണെന്നും ഫുന്ദ്കര്‍ പറഞ്ഞു.

കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ്
മുണ്ടെയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്നും മഹാരാഷ്ട്ര നിയമസഭയില്‍ പുന്ദ്കര്‍ പറഞ്ഞു. മുണ്ടെയെ അനുസ്മരിച്ച് മഹാരാഷ്ട്ര പാര്‍ലമെന്ററി മന്ത്രി ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ കൊണ്ടുവന്ന അനുശോചന പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് പുന്ദ്കറുടെ വെളിപ്പെടുത്തല്‍.

അദ്ദേഹത്തിന്റെ മരണത്തില്‍ ജനങ്ങള്‍ക്ക് പല സംശയങ്ങളുമുണ്ട്. അത് മാറ്റുന്നതിനായി
സിബിഐ അന്വേഷണം വേണമെന്നും ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ മുന്‍ പ്രതിപക്ഷ നേതാവുകൂടിയായ പുന്ദ്കര്‍ ആവശ്യപ്പെട്ടു. മുണ്ടെയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് സഭയുടെ ആവശ്യമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ശിവരാജ്‌റാവു ദേശ്മുഖ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :