പോളിംഗ് ശതമാനം ബിജെപി അനുകൂല തരംഗമാണെന്ന് മുലായം

പാട്‌ന| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (14:23 IST)
ബീഹാര്‍ തിരഞ്ഞെടുപ്പിലെ 57 ശതമാനം പോളിംഗ് ബിജെപി അനുകൂല തരംഗമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയാകും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. റാം മനോഹര്‍ ലോഹ്യയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ബിജെപി തെറ്റ് ചെയ്തിട്ടുള്ളപ്പോള്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിട്ടുള്ളതായും മുലായം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഇനി ഒരു മാറ്റം അനിവാര്യമാണെന്നും വര്‍ഷങ്ങളായി ഭരണത്തിലിരിക്കുന്നവര്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :