കുഞ്ഞിനെയും നോക്കണം, ഡ്യൂട്ടിയും ചെയ്യണം; വനിതാ പൊലീസിന്‍റെ കഷ്ടപ്പാട് - വൈറല്‍ ഫോട്ടോ

കുഞ്ഞിനെയും നോക്കണം, ഡ്യൂട്ടിയും ചെയ്യണം; വനിതാ പൊലീസിന്‍റെ കഷ്ടപ്പാട് - വൈറല്‍ ഫോട്ടോ

Rijisha M.| Last Modified ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (15:51 IST)
വ്യത്യസ്‌തമായ വാർത്തകളായാലും ഫോട്ടോകളായാലും വളരെ പെട്ടെന്നുതന്നെ അത് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതുപോലെ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ഡ്യൂട്ടിയ്‌ക്ക് വന്ന വനിതാ പൊലീസിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അർച്ചന ജയന്തി എന്ന കോൺസ്‌റ്റബിളാണ് ഞായറാഴ്ച ജോലിയ്‌ക്ക് വന്നപ്പോൾ തന്റെ കുട്ടിയേയും കൂടെ കൂട്ടിയത്. കുട്ടിയെ അരികിലെ മേശയിൽ കിടത്തി തന്റെ ജോലി ചെയ്യുന്ന അർച്ചനയുടെ ഫോട്ടോയാണ് ട്വിറ്ററിൽ തരംഗമായത്. മണിക്കൂറുകൾക്കകം തന്നെ, വനിതാ പൊലീസുകാർക്ക് കൂടുതൽ സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്റർ ഉപയോക്താക്കൾ രംഗത്തെത്തി.

ചിത്രം പോസ്‌റ്റുചെയ്‌തിരിക്കുന്നത് സീനിയർ പൊലീസ് ഓഫീസറായ രാഹുൽ ശ്രീവത്സവാണ്. വലിയൊരു സല്യൂട്ട് ഇവർ അർഹിക്കുന്നെന്നും അദ്ദേഹം ചിത്രത്തോടൊപ്പം പങ്കുവെച്ച കുറുപ്പിൽ പറയുന്നു. അർച്ചനയുടെ സമർപ്പണത്തിന് നന്ദിയായി 1,000 രൂപ റിവാർഡ് നൽകി ആദരിക്കുകയും ചെയ്‌തു. കൂടാതെ, അർച്ചനയ്‌ക്ക് ആഗ്രയിലെ വീടിനടുത്തുള്ള സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം നൽകിയതായി
ഉത്തർപ്രദേശ് പൊലീസ് ഡയറക്‌ടർ ജനറൽ പ്രകാശ് സിംഗ് അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :