‘വിശ്വാസികളുടെ അഭിപ്രായം സുപ്രീംകോടതി പരിഗണിച്ചില്ല, വിധി അശാന്തിയുണ്ടാക്കി‘; ശബരിമല വിഷയത്തില്‍ മലക്കം മറഞ്ഞ് ആര്‍എസ്എസ്

‘വിശ്വാസികളുടെ അഭിപ്രായം സുപ്രീംകോടതി പരിഗണിച്ചില്ല, വിധി അശാന്തിയുണ്ടാക്കി‘; ശബരിമല വിഷയത്തില്‍ മലക്കം മറഞ്ഞ് ആര്‍എസ്എസ്

mohan bhagwat , sabarimala protest , police , RSS , BJP , മോഹന്‍ ഭാഗവത് , ആർഎസ്എസ് , കോടതി
ന്യൂഡല്‍ഹി/പത്തനംതിട്ട| jibin| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (11:42 IST)
ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം എന്ന നിലപാടില്‍ മലക്കമറിഞ്ഞ് ആർഎസ്എസ്. വിശ്വാസികളുടെ അഭിപ്രായം പരിഗണിക്കാതെയാണ് ശബരിമല വിഷയത്തില്‍
സുപ്രീംകോടതി വിധി പറഞ്ഞതെന്ന് സംഘടനാ തലവന്‍ മോഹന്‍ ഭാഗവത് വ്യക്തമാക്കി.

സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണം. ഇതിനായി കോടതി എല്ലാവരെയും വിശ്വാസത്തിലെടുക്കണം. വിഷയത്തിൽ സ്ത്രീകളുടെ അഭിപ്രായം തേടണമായിരുന്നു. ഇതൊക്കെ ചെയ്തിട്ട് സമൂഹത്തിൽ മാറ്റം വരുത്താൻ കോടതിക്ക് മുന്നോട്ട് പോകാമായിരുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ശബരിമലയുമായി ബന്ധമില്ലാത്തവരാണ് കോടതിയെ സമീപിച്ചത്. കോടതിവിധി സമൂഹത്തിൽ അശാന്തിയുണ്ടാക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്പടെയുള്ള വിശ്വാസികളുടെ വികാരം സുപ്രീംകോടതി പരിഗണിച്ചല്ല. മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

വിജയദശമി ദിനത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ശബരിമല വിഷയത്തില്‍ ആർഎസ്എസ് മേധാവി നിലപാട് മാറ്റിയത്. ശബരിമല സുപ്രിംകോടതി വിധി തുല്യതയുടെ വിധിയാണെന്ന് വ്യക്തമാക്കി ആർഎസ്എസ് സ്വാഗതം ചെയ്തിരുന്നു.

ശബരിമലയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിഷയത്തില്‍ ആർഎസ്എസ് നിലപാട് മാറ്റിയത്. നിലവിലെ സാഹചര്യം മുതലെടുക്കുക എന്ന തീരുമാനത്തിലേക്കാണ് ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ ആര്‍ എസ് എസും എത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :