ശരണം വിളിക്കൊപ്പം തെറിയഭിഷേകവും കൈയേറ്റവും; ന്യൂ‍യോർക്ക് ടൈംസ് വനിതാ റിപ്പോർട്ടർ മലകയറാതെ മടങ്ങി

ശരണം വിളിക്കൊപ്പം തെറിയഭിഷേകവും കൈയേറ്റവും; ന്യൂ‍യോർക്ക് ടൈംസ് വനിതാ റിപ്പോർട്ടർ മലകയറാതെ മടങ്ങി

sabarimala , mob attacks journalist , sabarimala protest , police , പൊലീസ് , ശബരിമല , സുഹാസിനി രാജ്
പത്തനംതിട്ട/പമ്പ| jibin| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:16 IST)
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോർട്ടിംഗിനായി എത്തിയ വനിതാ റിപ്പോർട്ടർക്കും സഹപ്രവർത്തകരുടെ കൈയേറ്റം. ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ സുഹാസിനി രാജിനാണ് മരക്കൂട്ടത്ത് വന്‍പ്രതിഷേധം നേരിടേണ്ടിവന്നത്.

ഇന്ന് രാവിലെ 7.30ഓടെയാണ് അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണയിൽ സുഹാസിനിയും സഹപ്രവർത്തകൻ കാൾ ഷ്വാസും പമ്പയിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്.

പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് സുഹാസിനിയെ തടഞ്ഞു. അസഭ്യവർഷത്തിനൊപ്പം കൈയേറ്റ ശ്രമവും ശക്തമായതോടെ ഇവര്‍ പിന്‍വാങ്ങാന്‍ തയ്യാറാവുകയായിരുന്നു. മോശം ഭാഷ ഉപയോഗിച്ചാണ് പ്രതിഷേധക്കാര്‍ ഇവരെ നേരിട്ടത്.

താൻ റിപ്പോർട്ടിങ്ങിനെത്തിയതാണെന്ന് ഇവർ പറഞ്ഞെങ്കിലും പ്രതിഷേധക്കാർ കണക്കിലെടുത്തില്ല. ഇതേത്തുടർന്ന് മനപ്പൂർവം ഒരു പ്രശ്നത്തിനില്ലെന്ന് വ്യക്തമാക്കി സുഹാസിനി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

എന്തു പ്രശ്നമുണ്ടെങ്കിലും മുന്നോട്ടു പോകാൻ വഴിയൊരുക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിൻവാങ്ങാൻ അവർ തീരുമാനിക്കുകയായിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കേയാണ് പ്രതിഷേധക്കാര്‍ അക്രമം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :