മോഡിക്കുമുന്നില്‍ ഇനി ഓബാമ മാത്രം...!

ന്യൂയോര്‍ക്ക്| vishnu| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (18:34 IST)
ഇന്റര്‍നെറ്റിലൂടെ ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിഞ്ഞ പ്രമുഖ 30 വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒബാമയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.
ടൈം മാഗസില്‍ പുറത്തുവിട്ട പട്ടികയിലാണ് മോഡിയുടെ സ്വാധീന വലയം വ്യക്തമാക്കുന്നത്. മോഡിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ 3.8 കോടി ഫോളോവേഴ്‌സ് ഉണ്ട്.

ഇന്ത്യയിലെ 20 കോടിയിലേറെ ഓണ്‍ലൈന്‍ വരിക്കാരുമായി നേരിട്ട് സംവദിക്കാന്‍ മോഡി ശ്രമിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് എത്തുന്നതിന് സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യത മറ്റേത് ഇന്ത്യന്‍ നേതാവിനെക്കാളും മനസ്സിലാക്കിയ നേതാവാണ് മോഡിയെന്നും ടൈം മാസിക പറയുന്നു. ഇന്ത്യ സന്ദര്‍ശനവേളയില്‍ പതിവ് രീതിയില്‍ നിന്ന് വ്യതിചലിച്ച് സാമൂഹ്യമാധ്യമങ്ങളെ മോഡി കൂട്ടിപിടിച്ചത് ഇതാണ് തെളിയിക്കുന്നതെന്നും ടൈം പറയുന്നു.

ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സാമൂഹ്യ മാധ്യമങ്ങളിലുള്ള ഫോളോവേഴ്‌സ്, സൈറ്റ് ട്രാഫിക്, വാര്‍ത്തയില്‍ തള്ളിക്കയറുന്നതിനുള്ള കഴിവ് എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഹാരി പോട്ടര്‍ കഥകളുടെ സൃഷ്ടാവ് ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ റൗളിംഗ്, ഗായകരായ ടെയ്‌ലര്‍, സിഫ്ട്, ബിയോണ്‍സ് എന്നിവരും പട്ടികയിലുള്ള പ്രമുഖരാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :