ജാപ്പനീസ് ട്വീറ്റുമായി ജപ്പാനെയും മോഡി ഞെട്ടിച്ചു

ജപ്പാന്‍, നരേന്ദ്ര മോഡി, സംവാദം, പ്രധാനമന്ത്രി ഷിന്‍ഷോ അബെ
ന്യൂഡല്‍ഹി| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (12:47 IST)
ജാപ്പനീസ് ട്വീറ്റുമായി ജപ്പാനെയും പ്രധാനമന്ത്രി നരേന്ദ്രമോഡി ഞെട്ടിച്ചു. ജപ്പാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ജാപ്പനീസ് ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തത്.

ജപ്പാനിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് താന്‍ അവരുടെ ഭാഷയില്‍ സന്ദേശം എഴുതിയതെന്ന് മോഡി വ്യക്തമാക്കി. അതിന് സഹായിച്ച സുഹൃത്തുക്കളോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

ട്വീറ്റുകളില്‍ ഒരെണ്ണം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഷോ അബെയെ അഭിസംബോധന ചെയ്തിട്ടാണ്. ഈ മാസം 30 മുതല്‍ സപ്തംബര്‍ 3 വരെയാണ് പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :