മോഡി ദൈവമായി, പൂജയും തുടങ്ങി, വിവരമറിഞ്ഞ് മോഡി ഞെട്ടി !!!

മോഡി, ക്ഷേത്രം, ഗുജറാത്ത്
രാജ്‌കോട്ട്‌| vishnu| Last Updated: വ്യാഴം, 12 ഫെബ്രുവരി 2015 (09:18 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കായി അമ്പലം നിര്‍മ്മിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാണം കെട്ടതിനു പിന്നീലെ ഗുജറാത്തിലെ മൊഡി ആരാധകര്‍ അദ്ദേഹത്തിനായി ക്ഷേത്രവും വിഗ്രഹവും സ്ഥാപിച്ച് ആരാധന തുടങ്ങി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിര്‍മ്മിച്ച ക്ഷേത്രം 15ന്‌ ഭക്‌തര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ പറയുന്നത്.

പതിനഞ്ചിന്‌ നടക്കുന്ന ചടങ്ങില്‍ ഗുജറാത്ത്‌ കൃഷിമന്ത്രി മോഹന്‍ഭായി കല്യാണിഭായി കുന്ദരിയയാണ്‌ ക്ഷേത്രം ഔദ്യോഗികമായി തുറന്നുകൊടുക്കുക. ഓം ട്രസ്‌റ്റ് എന്ന പേരിലുള്ള ഒരു ട്രസ്‌റ്റാണ്‌ ക്ഷേത്രത്തിന്റെ ഭരണം കൈയ്യാളുന്നത്‌. ഏഴുലക്ഷം രൂപ മുടക്കിയാണ് മോപ്ഡി ക്ഷേത്രം നിമ്മിച്ചിരിക്കുന്നത്. വിഗ്രഹ നിര്‍മ്മാണത്തിനായി മാത്രം രണ്ടുലക്ഷം രൂപയാണ് ട്രസ്റ്റ് മുടക്കിയത്. മോഡി ആരാധകരായ മൂന്നൂറ്‌ പേരില്‍ നിന്ന്‌ ഫണ്ട്‌ സമാഹരിച്ച് രണ്ട്‌ വര്‍ഷം കൊണ്ടാണ്‌ ക്ഷേത്രം നിര്‍മ്മിച്ചത്‌.

ഒഡീഷയില്‍ നിന്ന്‌ ശില്‍പ്പികളെ വരുത്തിയാണ്‌ പ്രധാനമന്ത്രിയുടെ വിഗ്രഹം നിര്‍മ്മിച്ചത്‌. വിഗ്രഹ നിര്‍മ്മാണത്തിന്‌ ഗുജറാത്തിലെ നിരവധി ശില്‍പ്പികളെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക്‌ ശില്‍പ്പ നിര്‍മ്മാണ വൈദഗ്‌ദ്യത്തില്‍ തൃപ്‌തി വന്നില്ലത്രേ! അതിനാല്‍ ഒഡീഷയില്‍ നിന്ന് ശില്‍പ്പികളെ കൊണ്ടുവരികയായിരുന്നു. അരക്കയ്യന്‍ കുര്‍ത്തയും ജാക്കറ്റും താമരച്ചിത്രമുള്ള ദുപ്പട്ടയും അണിഞ്ഞ മോഡിയുടെ പ്രതിമയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

അതേസമയം ക്ഷേത്രം പണിതതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി രം,ഗത്തെത്തി. ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിച്ചുവെന്നും ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണെന്നും നരേന്ദ്രമോഡി ട്വിറ്ററിലൂടെ പ്രതികരിച്ചു.
നമ്മുടെ സംസ്‌കാരം പഠിപ്പിക്കുന്നത് ഇത്തരത്തിലുള്ള ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുവാനല്ല. ക്ഷേത്രനിര്‍മ്മാണം തന്നെ എറെ വേദനിപ്പിച്ചു. സമയവും പണവുമുണ്ടെങ്കില്‍ ക്ഷേത്രനിര്‍മ്മാണത്തിനുപകരം സ്വഛ് ഭാരത് എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കാനും മോദി ട്വിറ്ററിലൂടെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്കായി ഒരു കോണ്‍ഗ്രസ്‌ അനുഭാവി ക്ഷേത്രം നിര്‍മ്മിച്ചത്. തെലങ്കാന സംസ്‌ഥാനം രൂപീകരിച്ചതിന്റെ നന്ദി സൂചകമായാണ്‌ സോണിയയ്‌ക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിച്ചത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :