പാളയത്തിനുള്ളിലെ മോഡി വിമര്‍ശകര്‍ തലപൊക്കി, ചിന്താവിഷ്‌ടനായി അമിത്ഷാ !

മോഡി, ഡല്‍ഹി തെരഞ്ഞെടുപ്പ്, അമിത് ഷാ
മുംബൈ| vishnu| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (08:06 IST)
ഡല്‍ഹിയില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന്‌ പിന്നാലെ ബി.ജെ.പിക്കെതിരെ ശിവസേന. ഡല്‍ഹി പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാജയമാണെന്ന്‌ ശിവസേന പ്രസിഡന്റ്‌ ഉദ്ധവ്‌ താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഉത്തരവാദിത്വം മോഡിക്കാണന്ന്‌ ഉദ്ധവ്‌ താക്കറെ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത്‌ തരംഗത്തേക്കാളും വലുതാണ്‌ സുനാമിയെന്ന്‌ മോഡി തരംഗത്തെ പരിഹസിച്ച്‌ ഉദ്ധവ്‌ പറഞ്ഞു. നിലവിലെ രാഷ്‌ട്രീയ കാലാവസ്‌ഥയില്‍ ജനങ്ങള്‍ അതൃപ്‌തരാണെന്നും ഉദ്ധവ്‌ പറഞ്ഞു.

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ്‌ ബിജെപിയും ശിവസേനയും തെറ്റിയത്‌. അതിന്‌ ശേഷം ബിജെപിയെ വിമര്‍ശിക്കാന്‍ ലഭിക്കുന്ന ഒരവസരവും സേനാ നേതാക്കള്‍ പാഴാക്കാറില്ല.ഡല്‍ഹിയിലെ ബിജെപിയുടെ തോല്‍വിക്കു കാരണം ഭരണതലത്തില്‍ നിലനില്‍ക്കുന്ന അഴിമതിയാണെന്ന്‌ എന്‍ഡിഎയുടെ ഭാഗമായ പി.എം.കെ. അഭിപ്രായപ്പെട്ടു.

ബിജെപി നേതാക്കളുടെ അഹങ്കാരത്തിനു തിരിച്ചടി ലഭിച്ചതായി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. ഡല്‍ഹി ഫലം രാജ്യത്തിന്റെ മനോവികാരത്തിന്റെ പ്രതിഫലനമാണെന്നു മോഡിയുടെ വിമര്‍ശകനും ജെ.ഡി(യു) അധ്യക്ഷനുമായ നിതീഷ്‌ കുമാര്‍ പ്രതികരിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :