മോഡി പ്രഗത്ഭനെന്ന് വീണ്ടും പഠനം!

VISHNU.NL| Last Updated: ശനി, 20 ഡിസം‌ബര്‍ 2014 (18:28 IST)
ലോകത്തെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരികളില്‍ മോഡിക്ക് മൂന്നാം സ്ഥാനം. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെയും ബഹുദൂരം പിന്തള്ളിയാണ് മോഡി ഈ സ്ഥാനത്തെത്തിയത്. മോഡിക്കുമുന്നില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങും, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും മാത്രമാണുള്ളത്.
ഹാര്‍വാഡിലെ കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.

ലോകത്തെ മുന്‍നിരയിലുള്ള 30 രാഷ്ട്രങ്ങളിലെ ഭരണാധികാരികളുടെ ലോകവീക്ഷണം സംബന്ധിച്ച സല്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. 87.8 ശതമാനം പോയന്റോടെയാണ് മോഡി മൂന്നാം സ്ഥാനത്തെത്തിയത്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇരുപതാം സ്ഥാനത്തും (44.8 ശതമാനം) ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ (51.5%) 15-ാം സ്ഥാനത്തും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ 26-ാം സ്ഥാനത്തുമാണ്.


ഭരണനിപുണതയുടെ പട്ടികയിലാണ് മോഡി മൂന്നാം സ്ഥാനത്തുവന്നത്. ജല്‍മന്‍ ചാന്‍സലല്‍ ആംഗല മെല്‍ക്കലാണ് ഒന്നാമത്.
അതേസമയം ദേശീയ, അന്താരാഷ്ട്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് പിന്നില്‍ രണ്ടാം സ്ഥാനമാണ് മോഡിക്കുള്ളത്. ദേശീയ, അന്താരാഷ്ട്ര വിഷയങ്ങള്‍ സമല്‍ഥമായി കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള രാഷ്ട്ര നേതാക്കളില്‍ ആത്മവിശ്വാസത്തോടെ പെരുമാറുന്ന നാല് നേതാക്കള്‍ ജിന്‍പിങ്ങും മോഡിയും മെര്‍ക്കലും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമില്‍ പുട്ടിനും മാത്രമാണെന്നും സല്‍വേ വ്യക്തമാക്കുന്നു.

2014-ലെ പൊതുതിരഞ്ഞെടുപ്പോടെ ഇന്ത്യയില്‍ അധികാരത്തിലെത്തിയ മോദി, ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമായി ആരാധകവൃന്ദത്തെ സൃഷ്ടിച്ചതായി റിപ്പോല്‍ട്ട് വ്യക്തമാക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ മോഡി തന്റെ ഭരണവൈദഗ്ധ്യം തെളിയിക്കുന്നുവെന്നും സല്‍വേ വെളിപ്പെടുത്തുന്നു.
30-ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്കിടയില്‍ നടന്ന സര്‍വ്വേയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :