മോഡിയെ ആര്‍ക്കും വേണ്ട; എല്ലാവര്‍ക്കും സണ്ണി ലിയോണിനെ മതി

 നരേന്ദ്ര മോഡി , സണ്ണി ലിയോണ്‍ , ഗൂഗ്ള്‍ , ബിജെപി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (13:36 IST)
ആഗോള തലത്തില്‍ ശ്രദ്ധനേടി ലോകത്താകമാനം ആരാധകരെ സ്വന്തമാക്കിയ നരേന്ദ്ര മോഡിക്ക് സണ്ണി ലിയോണിന് മുന്നില്‍ പരാജയം സമ്മതിക്കേണ്ടി വന്നു. ബിജെപി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി മോഡി അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ മുന്നിലായിരുന്നു മോഡി. എന്നാല്‍
ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗൂഗ്ള്‍ വഴി കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം കാണിച്ചത് ലിയോണിനെ കുറിച്ചായിരുന്നു. മോഡിയെ പിന്തള്ളിയാണ് സണ്ണി ലിയോണ്‍ ഒന്നാമതത്തെിയതെന്ന് ഗൂഗ്ള്‍ വ്യക്തമാക്കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ പേര്‍ തെരയുന്ന വ്യക്തി നരേന്ദ്ര മോഡിയായിരുന്നു, എന്നാല്‍ വളരെ കുറച്ച് കാലം കൊണ്ട് സണ്ണി ലിയോണ്‍ മോഡിയെ മറികടക്കുകയായിരുന്നു. മോഡിയെ കൂടാതെ ബോളിവുഡ് താരങ്ങളായ ഷാരൂഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവരെയും പിന്നിലാക്കിയാണ് സണ്ണി ലിയോള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.

ഏറ്റവും അധികം ഇന്ത്യക്കാര്‍ അന്വേഷിച്ച സിനിമയുടെ പട്ടികയിലും ലിയോണ്‍ അഭിനയിച്ച രാഗിണി എംഎംഎസ് 2 എന്ന സിനിമയാണ് ഒന്നാം സ്ഥാനത്ത്. 2014ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച് ചെയ്ത വെബ്സൈറ്റ് ഇന്ത്യന്‍ റെയില്‍വേയുടേതായിരുന്നെന്നും ഗൂഗ്ള്‍ പുറത്തുവിട്ട ലിസ്റ്റ് പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :