ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 27 മെയ് 2014 (08:18 IST)
സമാധാനത്തിന്റെ സന്ദേശവുമായെത്തിയ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെ എട്ടു രാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു കൂടിക്കാഴ്ച നടത്തും.
നവാസ് ഷെരീഫിനു പുറമെ, അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായി, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെ, ഭൂട്ടാന് പ്രധാനമന്ത്രി ലിയോന്‍ചെന്‍ ഷെറിങ് ടോബ്ഗെ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന് അബ്ദുല്‍ ഗയൂം, മൊറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര റാംഗുലാം, ബംഗദേശ് സ്പീക്കര്‍ ഷിറിന് ഷര്‍മിന്‍ ചൗധരി എന്നിവരുമായാണ് മോദിയുടെ കൂടിക്കാഴ്ച.
മോഡിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ സംബന്ധിച്ച ഇവര്‍ ഇന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ചര്‍ച്ച നടത്തും. പുതിയ പ്രധാനമന്ത്രിയും അയല്‍ രാജ്യങ്ങളിലെ നേതാക്കളുമായി വ്യക്തിഗത ബന്ധത്തിനു തുടക്കം കുറിക്കുകയാണ് ഉദ്ദേശ്യം.