മോഡി- കെറി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (09:23 IST)
യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇന്ന് നടത്തും. വ്യാഴാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കെറി കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ചാമത് ഇന്ത്യ- യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ക്കായാണ് കെറി ഇന്ത്യയില്‍ എത്തിയത്.

ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോഡിയുടെ എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം സര്‍ക്കാരിന്റെ വികസനം കാഴ്ചപാടിനെയാണ് കാണിക്കുന്നതെന്ന് കെറി നേരത്തെ പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഒബാമയുടെ അതെ കാഴ്ചപാടുകളാണ് മോഡിക്കും വികസനകാര്യങ്ങളിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളവ്യാപാരകരാര്‍ സംബന്ധിച്ച് ഇന്ത്യ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാ‍ധാന്യമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :