അറുപത് കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍: വരുന്നു മോഡിയുടെ ജനപ്രിയ പദ്ധതി

ചത്തീസ് ഗഡ്:| VISHNU N L| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (14:37 IST)
രാജ്യത്തെ കോടിക്കണക്കിന് വരുന്ന കര്‍ഷകര്‍ക്ക് ശുഭവാര്‍ത്തയുമായി മോഡിസര്‍ക്കാര്‍ വരുന്നു. കേന്ദ്രത്തിന്റെ അണിയറയില്‍ ഒരുങ്ങാ‍ന്‍ പോകുന്ന പെന്‍ഷന്‍ പദ്ധതി കര്‍ഷകര്‍ക്ക് ഏറെ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. പിപിപി മോഡലില്‍ രാജ്യത്തെ അറുപത് വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

മോഡിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ പഞ്ചാബിലെ ഹുസൈനിവാലയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍ നല്‍കിയത്. മോഡിയുടെ പ്രസംഗം വന്നതിനു തൊട്ടു പിന്നാലെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ സമാനമായ പദ്ധതി ഹരിയാന നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ കര്‍ഷകര്‍ ഇപ്പോഴുള്ളതിനേക്കാല്‍ ബഹുമാനവും സമാധാനവും അര്‍ഹിക്കുന്നുണ്ടെന്നാണ് ഖട്ടറിന്റേയും അഭിപ്രായം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :