ഭൂമി ഏറ്റെടുക്കൽ ബില്‍ കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട്: മോഡി

   നരേന്ദ്ര മോഡി , ഭൂമി ഏറ്റെടുക്കൽ ബില്‍ , പ്രധാനമന്ത്രി
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (13:47 IST)
കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ ബില്‍ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍ ബില്ലിനെ കുറിച്ച് വ്യാപകമായ നുണപ്രചരണം രാജ്യമെങ്ങും നടക്കുകയാണ്. ബില്ലിനോട് എതിർപ്പുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്ക് പഴയ നിയമവുമായി മുന്നോട്ട് പോവാമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി ഏറ്റെടുക്കൽ ബില്ലിനെ കുറിച്ച് നടക്കുന്ന നുണപ്രചരണം അത്ഭുതപ്പെടുത്തുന്നതാണ്. കർഷകരുടെ താൽപര്യം പരിഗണിച്ച് ചില ഭേദഗതികൾ നിയമത്തിൽ ആവശ്യമാണ്. നിലവിലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് 120 കൊല്ലത്തെ പഴക്കമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടി 60 വർഷം കഴിഞ്ഞിട്ടും പഴഞ്ചൻ നിയമമാണ് തുടരുകയാണെന്നും മോഡി പറഞ്ഞു. ഒരു റേഡിയോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :