സോഷ്യല്‍ മീഡിയകളില്‍ ആം ആദ്മി തരംഗം

തിരുവനന്തപുരം| vishnu| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (16:06 IST)
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മിന്നുന്ന വിജയത്തോടെ അധികാരത്തില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ കൊണ്‍ഗ്രസിനേയും ബിജെപിയേയും കണക്കറ്റ് പരിഹസിച്ചുകൊണ്ട് പോസ്റ്റുകളു കമന്റുകളും വ്യാപകമായി പ്രചരിക്കുന്നു. ഡല്‍ഹിയിലെ 70 അംഗ നിയമസഭയില്‍ പേരിനൊരു പ്രതിപക്ഷമായി ബിജെപിയെ നീര്‍ത്തി അഞ്ചുവര്‍ഷം ഭരിക്കാന്‍ ഭൂരിപക്ഷത്തിലെത്തിയ ആം ആദ്മിക്ക് ആശംസകള്‍ അടങ്ങുന്ന പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചൂലുകൊണ്ട്, കൊഴിഞ്ഞുവീണ താമരപ്പൂക്കള്‍ തൂത്തൊതുക്കുന്ന കെജ്‌റിവാളിന്റെ ദൃശ്യമാണ് ഒട്ടേറെപ്പേര്‍ ഷെയര്‍ ചെയ്തത്.
ഡല്‍ഹിയില്‍ കിരണ്‍ ബേദിയെ ഇറക്കിയത് ലാലിസമായിപ്പോയി' എന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തെ പരിഹസിക്കുന്നവരും കുറവല്ല. 'ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് പൊരുതി തോറ്റു; രണ്ടാംസ്ഥാനം നഷ്ടമായത് വെറും മൂന്ന് സീറ്റിന്' - കോണ്‍ഗ്രസിന്റെ തോല്‍വിയെ പരിഹസിച്ച് പോസ്റ്റ് ചെയ്യപ്പെട്ട കമന്റാണിത്. 'ഇതുകൊണ്ടാണ് ഡല്‍ഹിയില്‍ ഞങ്ങള്‍ ആര്‍ക്കും പിന്തുണ നല്‍കില്ല എന്ന് കോണ്‍ഗ്രസ്സ് മുന്‍കൂട്ടി പ്രഖ്യാപിച്ചത്' എന്ന് പറയുന്ന കമന്റും ഫേസ്ബുക്കില്‍ കൂടി പ്രചരിക്കുന്നുണ്ട്.

ബിജെപിക്കും കോണ്‍ഗ്രസിനും എത്തരത്തില്‍ പരിഹസിക്കാമൊ ത്തരത്തില്‍ പരിഹാസം ചൊരിയുന്ന പോസ്റ്റുകളാണധികവും. 'സ്വഛന്ത് ഭാരത് എന്ന് പറഞ്ഞ് മോഡി ചൂലെടുക്കാന്‍ എല്ലാവരെയും അഹ്വാനം ചെയ്തപ്പോള്‍ ഡല്‍ഹിക്കാര്‍ തെറ്റിദ്ധരിച്ചു. അവര്‍ പോയി ചൂലിന് വോട്ടുചെയ്തു' - ഷെയര്‍ ചെയ്യപ്പെട്ട ഒരു കമന്റാണിത്. ബിജെപിയുടെ അര്‍ഥ ശൂന്യതയും വ്യക്തമാക്കുന്ന പോസ്റ്റാണിത്. ഫേസ് ബുക്ക്, വാട്സ് ആപ്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയകളിലാണ് പോസ്റ്റുകളില്‍ അധികവും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :