രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ്

ന്യുഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 25 ജൂണ്‍ 2015 (20:01 IST)
അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തില്‍ അന്നത്തെ ഇന്ദിരാ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്. മോഡി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് വക്താവ് ശോഭ ഓസയാണ് മോഡിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കേന്ദ്രം ഭരിക്കുന്ന സ്യൂട്ട്-ബൂട്ട് സര്‍ക്കാര്‍അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്നു. എല്‍.കെ അദ്വാനിയെ പോലെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പോലും ഇത്തരത്തിലുള്ള അഭിപ്രായവും ഭയാശങ്കയും പങ്കുവയ്ക്കുന്നുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ ഉണ്ടാവില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് നേതാക്കളില്‍ വിശ്വാസമില്ലെന്നും
അവര്‍പറഞ്ഞു.

ലളിത് മോദി വിവാദം ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് കാണിക്കുന്നത്. അഴിമതിക്കാരെയും തട്ടിപ്പുകാരെയു സംരക്ഷിക്കുകയാണ് അവരുടെ നയം. സത്യം പുറത്തുവരാതിരിക്കാനാണ് വസുന്ധര രാജെയെ പോലെയുള്ളവരെ ബിജെപി സംരക്ഷിക്കുന്നതെന്നും ശോഭ ഓസ കുറ്റപ്പെടുത്തി. എന്തൊക്കെ ആരോപണം വന്നാലും ഒരു നേതാവിനെയും നടപടി സ്വീകരിക്കില്ലെന്നതാണ് ബിജെപിയെ മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :