ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് മോദിയെന്ന് ബിജെപി എംഎല്‍എ; ഒരു പതിറ്റാണ്ടിനപ്പുറവും അദ്ദേഹം രാജ്യം ഭരിക്കും

രാജസ്ഥാന്‍, വെള്ളി, 29 ഡിസം‌ബര്‍ 2017 (17:38 IST)

Narendra Modi , Gyan Dev Ahuja , Rajasthan , BJP , BJP MLA , Incarnation of Krishna , ബിജെപി എംഎല്‍എ , ബിജെപി , നരേന്ദ്ര മോദി , ഗ്യാന്‍ദേവ് അഹൂജ , നോട്ട് നിരോധനം , ജിഎസ്ടി

ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. വിശിഷ്ടമായ വ്യക്തിത്വമാണ് മോദിയുടെതെന്നും ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ പലര്‍ക്കും കഴിയില്ലെന്നും എന്നാല്‍ സമയമാകുമ്പോള്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.   
 
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷവും രാജ്യത്ത് മോദി ഭരണം തുടരുമെന്നും ഒരു പതിറ്റാണ്ടിനുമപ്പുറം അദ്ദേഹം രാജ്യം ഭരിക്കുമെന്നും അഹൂജ വ്യക്തമാക്കി. കുടുംബ പാരമ്പര്യം കൊണ്ട് മാത്രം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെയാണ് നമ്മള്‍ കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ മോദി അദ്ദേഹത്തിന്റെ കുടുംബത്തെ അധികാരവുമായി കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമ്മയുടെ അനുജത്തിയെ പ്രണയിച്ചു, പിന്നീട് അവരെ ഗര്‍ഭിണിയാക്കി; ഒടുവില്‍ യുവാവ് ചെയ്തത്...

അമ്മയുടെ അര്‍ധസഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ...

news

2017ലെ ഏറ്റവും മോശപ്പെട്ട സിനിമകൾ!

വിക്കിപീഡികയുടെ കണക്കെടുത്ത് നോക്കിയാൽ 131 സിനിമകളാണ് 2017ൽ മലയാളത്തിൽ റിലീസ് ആയത്. ...

news

മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരത്തിനകം വധിക്കുമെന്ന് അജ്ഞാത സന്ദേശം; സുരക്ഷ ശക്തമാക്കി പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് ...

Widgets Magazine