വെള്ളം കിട്ടിയില്ല, സഭയില്‍ നിന്ന് സ്‌റ്റാലിനെ തൂക്കിയെടുത്ത് പുറത്താക്കി; പിന്നാലെ കൂട്ടസസ്‌പെന്‍ഷനും

സ്‌റ്റാലിനെ ചുമന്നു പുറത്താക്കിയതിന് പിന്നില്‍ ജയലളിതയോ ?

suspended , niyamasabha , mk stalin , jayalalitha , karnadaka , തമിഴ്‌നാട് , എം കെ സ്റ്റാലിന്‍ , നിയമസഭ , ജയലളിത , സ്‌പീക്കര്‍ , കര്‍ണാടക , വെള്ളം , സസ്പെന്‍ഷന്‍
ചെന്നൈ| jibin| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (14:49 IST)
നിയമസഭയില്‍ ബഹളം വെച്ചതിന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ എംഎഎല്‍എമാരെ സ്പീക്കര്‍ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തു. എം കെ സ്റ്റാലിനടക്കമുള്ള മിക്ക എംഎല്‍എമാരെയും ഗാര്‍ഡുകള്‍ സഭയുടെ പുറത്തേക്ക് ചുമന്നുകൊണ്ടു പോകുകയായിരുന്നു.

കര്‍ണാടക അണക്കെട്ടില്‍ നിന്നുമുളള വെള്ളം തമിഴ്‌നാടിന് ലഭിക്കുന്നതില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഡിഎംകെ എംഎല്‍എമാര്‍ നിയമസഭയ്ക്ക് അകത്ത് ബഹളം വെച്ചതിനേത്തുടര്‍ന്നാണ് സ്‌പീക്കര്‍ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്‌തതും പുറത്താക്കിയതും.

ഒരാഴ്‌ചത്തേക്കാണ് എംഎല്‍ എമാര്‍ക്ക് സസ്‌പെന്‍‌ഷന്‍. ഇതാദ്യമായാണ് തമിഴ്‌നാട് നിയമസഭയില്‍ ഇത്രത്തോളം എംഎല്‍എമാരെ ഒരുമിച്ച് സസ്‌പെന്‍ഡ് ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :