ബജറ്റിലെ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പുതിയ നികുതികളും രജിസ്‌ട്രേഷന്‍ ഫീസ് നിരക്കും ഇന്നു മുതല്‍

തിരുവനന്തപുരം| priyanka| Last Modified തിങ്കള്‍, 18 ജൂലൈ 2016 (09:12 IST)
ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതികളും രജിസ്‌ട്രേഷന്‍ ഫീസ് നിരക്കും ഇന്നു മുതല്‍ പ്രബാല്യത്തില്‍. ധനമന്ത്രി തോമസ് ഐസക് ഇന്ന് സഭയില്‍ ധനകാര്യ ബില്‍ അവതരിപ്പിക്കും. ബില്‍ മേശപ്പുറത്ത് വയ്ക്കുന്നതോടെ പുതിയ നികുതികള്‍ പ്രാബല്യത്തില്‍ വരും. സാധാരണ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതലാണ് നികുതി ഭേദഗതികള്‍ നടപ്പാക്കാറുള്ളത്.

ഇത്തവണ പുതിയ സര്‍ക്കാരിന്റെ ബജറ്റ് അവതരണം വന്നതോടെയാണ് ഇടക്കാലത്ത് നികുതി വര്‍ദ്ധന നിലവില്‍ വരുന്നത്. ഭൂമി രജിസ്‌ട്രേഷന്‍, മുദ്രപത്ര നിരക്കുകള്‍ എന്നിവ ഇന്ന് മുതല്‍ വര്‍ദ്ധിപ്പിക്കും. 10 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്കു ഹരിത നികുതി പിരിക്കാന്‍ ചട്ടഭേദഗതി ആവശ്യമുള്ളതിനാല്‍ ഈ നികുതി നടപ്പാക്കുന്നത് വൈകും.

കൊഴുപ്പ് നികുതി, ബ്രാന്റഡ് റസ്റ്റോറന്റുകളിലെ ബര്‍ഗര്‍, പിസ്സ, തുടങ്ങിയ വിഭവങ്ങള്‍ക്ക് മാത്രമാണോ കൊഴുപ്പു നികുതി എന്ന കാര്യത്തില്‍ ആശയ കുഴപ്പമുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് വ്യക്തത വരുത്തുമെന്നാണ് സൂചന. ആട്ട, മൈദ, സൂഡി, റവ, വെളിച്ചെണ്ണ, തുണിത്തരങ്ങള്‍, എന്നിവയ്ക്ക് ഇന്ന് മുതല്‍ വിലകൂടും. ചരക്കു വാഹന നികുതി, അന്തര്‍ സംസ്ഥാന വാഹന നികുതി നിരക്കുകളും ഇന്ന് മുതല്‍ വര്‍ദ്ധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :