മമതയോട് പക തീരാതെ കേന്ദ്രം; ധര്‍ണയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത

 mamtha banerjee , modi , BJP , മമത ബാനര്‍ജി , പൊലീസ് , മോദി , ബംഗാള്‍
ന്യൂഡല്‍ഹി| Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (19:33 IST)
കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മെഡലുകള്‍ കേന്ദ്രം തിരിച്ചെടുക്കുമെന്ന് സൂചന. അഖിലേന്ത്യാ സര്‍വീസ് ചട്ടം പ്രകാരമാണ് നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാകുക.

ധര്‍ണ്ണയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാനം നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെയാണ് മെഡലുകള്‍ തിരിച്ചെടുക്കാനും കേന്ദ്രം നീക്കം നടത്തുന്നത്. ഡിജിപി വീരേന്ദ്ര, എഡിജിപി വിനീത് കുമാര്‍ ഗോയല്‍, എഡിജിപി അനുജ് ശര്‍മ്മ, കമ്മീഷണര്‍ ഗ്യാന്‍വന്ത് സിംഗ്, അഡീഷണല്‍ കമ്മീഷണര്‍ സുപ്രീതം ദര്‍കാര്‍ എന്നിവരാണ് നടപടി നേരിടേണ്ടി വരുക.

സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയസമരത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. അഞ്ച് ഉദ്യോഗസ്ഥരെയും എംപാനല്‍ഡ് ലിസ്‌റ്റില്‍ നിന്ന് നീക്കം ചെയ്യാനും ഒരു നിശ്ചിത കാലയളവില്‍ കേന്ദ്രസര്‍വീസില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഇവരെ വിലക്കാനും നീക്കം നടക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :