കഴിവുള്ള ആരുമില്ല? കുമ്മനത്തെ തിരിച്ചയച്ചേക്കും; കണ്ണ് നട്ട് കാത്തിരിക്കുകയാണെന്ന് ബിജെപി

Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (08:55 IST)
മിസോറം ഗവർണർ കേരളരാഷ്ട്രീയത്തിലേക്കു മടങ്ങിയേക്കും. കുമ്മനത്തെ തിരിച്ചുകൊണ്ടുവരാൻ പാർട്ടി ശ്രമിക്കാൻ തുടങ്ങിയിട്ട് കുറേനാളായി. കുമ്മനത്തെ കേരളത്തിലേക്കു തിരിച്ചയയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആർ.എസ്.എസ്. നേതൃത്വം ബി.ജെ.പി. കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു.

പാർട്ടി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെക്കൂടി ബിജെപി പരിഗണിക്കും എന്നാണ് അറിയുന്നത്. നിലവിൽ തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനത്തെ കഴിഞ്ഞേ മറ്റൊരാളുള്ളു എന്നാണ് റിപ്പോർട്ടുകൾ.

കുമ്മനം തിരികെ എത്തണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞിരുന്നു. ബിജെപിക്ക് തിരുവനന്തപുരത്ത് വിജയ സാധ്യത കൂടുതൽ ഉണ്ടെന്ന് പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെയാണ് ഇവിടേക്ക് നിലവില്‍ മിസോറാം ഗവര്‍ണറായ ജനങ്ങൾക്ക് പ്രിയങ്കരനായ കുമ്മനം രാജശേഖരനെ എത്തിക്കാനുള്ള സാധ്യത ഏറുന്നതും. എന്നാൽ കുമ്മനം വരുന്നതോടെ പണി കിട്ടാൻ പോകുന്നത് ശ്രീധരൻ പിള്ളയ്‌ക്കും സുരേന്ദ്രനും ആണെന്നും പാർട്ടിയിൽ തന്നെ സംസാരമുള്ളതായും വാർത്തകൾ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :