കുട്ടിയുടുപ്പുമായി പബ്ബുകള്‍ സന്ദര്‍ശിക്കുന്നത് സംസ്കാരത്തിനു നിരക്കാത്തതെന്ന് ഗോവന്‍ മന്ത്രി

പനാജി| jithu| Last Modified ചൊവ്വ, 1 ജൂലൈ 2014 (15:22 IST)

കുട്ടിയുടുപ്പുമായി പെണ്‍കുട്ടികള്‍ പബ്ബുകളില്‍ പോകുന്നത് ഇന്ത്യന്‍ സംസ്കാരത്തിനും നിരക്കുന്നതല്ലെന്ന് ഗോവന്‍ പൊതുമരാമത്ത് മന്ത്രി സുധിന്‍ ധാവാലികര്‍.ശ്രീരാമസേനയുടെ നേതാവായ പ്രമോദ് മുത്തലിക്കിന്റെ പല നിലപാടുകളെ അനുകൂലിച്ചും മന്ത്രി സംസാരിച്ചു.ഗോവയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ മാഹരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ നേതാവാണ് സുധിന്‍ ധാവാലികര്‍

കുട്ടിയുടുപ്പുകള്‍ ധരിച്ച് പെണ്‍കുട്ടികള്‍ പബ്ബുകള്‍ സന്തര്‍ശിക്കുന്നത് സംസ്കാരത്തിനു നിരക്കുന്നതല്ല, ഇത് തുടര്‍ന്നാള്‍ ഗോവയുടെ സംസ്കാ‍രം താറുമാ‍റാകും ധാവാലികര്‍ പറഞ്ഞു.

മാഗ്ലൂരില്‍ വാലന്റയിന്‍സ് ദിനത്തില്‍
പെണ്‍കുട്ടികള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ടതിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രമോദ് മുത്തലിക്കിന്റെ നിലപാടുകളെ അനുകൂലിച്ചും മന്ത്രി സംസാരിച്ചു.മുത്തലിക്ക് പബ്ബ് സംസ്കാരത്തിനെതിരാണ് അദ്ദേഹത്തിന്റെ നിലപാട് ശെരിയാണ് മന്ത്രി പറഞ്ഞു.

മുത്തലിക്ക് പറയുന്നതെല്ലാം
തെറ്റല്ലെന്നും അദ്ദേഹം മറ്റു മതങ്ങളെപ്പറ്റി പറയുന്നില്ലെന്നും സ്വന്തം മതത്തെ പ്പറ്റി പറയാന്‍ അദ്ദേഹത്തിനു അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.നേരത്തെ ബിജെപി മുത്തലിക്കിനെ പാര്‍ട്ടിയിലെടുത്തിരുന്നെങ്കിലും വിമര്‍ശനങ്ങള്‍ മൂലം പുറത്താക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :