പതാകയുയര്‍ത്തി, പക്ഷേ സല്യൂട്ട് ചെയ്തില്ല: കെജ്‌രിവാള്‍ വിവാദത്തില്‍!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും വിവാദത്തില്‍. റിപ്പബ്ളിക് ദിനാഘോഷചടങ്ങില്‍ കെജ്രിവാള്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാത്തതാണ് വിവാദമാകുന്നത്.

ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലാണ് അറുപത്തിയഞ്ചാം റിപ്പബ്ളിക് ദിനാഘോഷചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി കെജ്‌രിവാള്‍ ആണ് ത്രിവര്‍ണപതാകയുയര്‍ത്തിയത്. എന്നാല്‍ പതാകയുയര്‍ത്തലിന് ശേഷം സല്യൂട്ട് ചെയ്യണമെന്ന കീഴ്വഴക്കം അദ്ദേഹം ലംഘിച്ചു. പതായയുയര്‍ത്തിയതിന് ശേഷം അദ്ദേഹം നേരെ പോയി തന്റെ ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്നു.

ഇതേക്കുറിച്ച് കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കെജ്രിവാളും കൂട്ടരും ജനാധിപത്യവ്യവസ്ഥിതികളെ അവഹേളിക്കുന്ന കാഴ്ചകള്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവരുന്നത്. തന്റെ രാഷ്ട്രീയ അജന്‍ഡ റിപ്പബ്ളിക് ദിനചടങ്ങിലും അടിച്ചേല്പ്പിക്കാനാണ് കെജ്‌രിവാള്‍ ശ്രമിച്ചതെന്നും നിയമസഭാ പ്രതിപക്ഷ നേതാവ് ഹര്‍ഷ് വര്‍ധന്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :