ആമസോണില്‍ ബുക്ക് ചെയ്തത് വൺ പ്ലസ് 5ടി സ്മാര്‍ട്ട്ഫോണ്‍; യുവാവിന് ലഭിച്ചതോ ?

ന്യൂഡല്‍ഹി, ബുധന്‍, 29 നവം‌ബര്‍ 2017 (18:53 IST)

amazon , mobile , smartphone , soap , bar soap , ആമസോൺ , വൺ പ്ലസ് 5ടി , സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍ , നിര്‍മ്മ ബാര്‍ സോപ്പ്

ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോള്‍ കമ്പനി അയച്ചുകൊടുത്ത വസ്തുകണ്ട് ഞെട്ടിത്തരിച്ച് യുവാവും കുടുംബവും. ഡൽഹിയിലെ അവ്‍നീഷ് എഡ്രിക്ക് റായ് എന്ന യുവാവാണ് 38,000 രൂപ വിലയുള്ള വൺ പ്ലസ് 5ടി ഫോൺ ബുക്ക് ചെയ്തത്. എന്നാല്‍ ഇയാള്‍ക്ക് ലഭിച്ചതാവട്ടെ മൂന്നു നിർമ ബാർ സോപ്പുകളും.    
 
അയച്ചുനൽകിയ ബോക്സ് തുറന്നു നോക്കിയപ്പോളാണ് ഫോണിന് പകരം മൂന്നു നിർമ സോപ്പുകളാണെന്ന കാര്യം യുവാവിന് മനസിലായത്. തുടര്‍ന്നാണ് ഇയാള്‍ സോപ്പുകളുടെയും അയച്ചു നൽകിയ ബോക്സിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്
 
ആമസോൺ പ്രൈം അംഗങ്ങൾക്കുള്ള പ്രീ ലോഞ്ച് ഓഫർ അനുസരിച്ചാണ് കഴിഞ്ഞ നവംബർ 21ന് ഈ ഫോണ്‍ ബുക്ക് ചെയ്തതെന്നും യുവാവ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. ഇനിയെന്തു ചെയ്യും എന്ന ആലോചനയിലാണ് യുവാവും കുടുംബവും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ ജീവനക്കാരൻ കുത്തി; മൂന്ന് വിദ്യാർഥികള്‍ ആശുപത്രിയില്‍

ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ എറണാകുളം നെട്ടുരില്‍ ബസ് ജീവനക്കാര്‍ ...

news

24 മണിക്കൂർ നിരീക്ഷണത്തില്‍; എകെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എകെ ആന്റണിയെ ആശുപത്രിയിൽ ...

news

ട്രൂകോളര്‍ മൊബൈല്‍ ആപ്പിനെ സൂക്ഷിക്കുക !

മൊബൈൽ ആപ്പുകൾ വഴി ചൈന രഹസ്യങ്ങൾ ചോർത്തുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യാന്തര ...

news

രാഹുല്‍ മാജിക്കില്‍ ഉത്തരമില്ലാതെ മോദി; പണി തിരിച്ചു കിട്ടിയതോടെ ബിജെപി ക്യാമ്പ് ആശങ്കയില്‍ - ഗുജറാത്തില്‍ പുതിയ കളികളുമായി കോണ്‍ഗ്രസ്

ചോദ്യങ്ങള്‍ എല്ലാ ദിവസവും മോദിയോട് ചോദിക്കാനാണ് രാഹുലിന്റെ തീരുമാനം. സോഷ്യല്‍ മീഡിയയില്‍ ...

Widgets Magazine