മീ ടൂ അനാവശ്യം, 10 വര്‍ഷം കഴിഞ്ഞ് ലൈംഗിക പീഡനം ആരോപിക്കുന്നത് തെറ്റ്: ബി ജെ പി നേതാവ്

മീ ടൂ, മുകേഷ്, വൈരമുത്തു, രാധാരവി, ടെസ് ജോസഫ്, Me Too, Mukesh, Vairamuthu, Radha Ravi, Tess Joseph
ന്യൂഡല്‍ഹി| BIJU| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (16:02 IST)
ഇന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ അനാവശ്യമാണെന്ന് ബി ജെ പി നേതാവും എം പിയുമായ ഉദിത് രാജ്. പണം വാങ്ങിയ ശേഷം ഇത് ചെയ്യുന്നവരുണ്ടെന്നും അതിന് ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെറ്റാണെന്നും എം പി പറയുന്നു.

സംഭവം നടന്ന് 10 വര്‍ഷം കഴിഞ്ഞ് ലൈംഗിക പീഡനം ആരോപിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്? വിവാഹിതരാകാതെ ഒന്നിച്ച് ജീവിച്ച ശേഷം ആരോപണം ഉന്നയിക്കുന്നത് ഭീഷണിയാണ് - ഉദിത് രാജ് പറയുന്നു.

എന്തായാലും ഇന്ത്യയില്‍ മീ ടൂ അനാവശ്യ പരിപാടിയാണ്. സ്ത്രീകളെ ആരെങ്കിലും മുതലെടുത്തിട്ടുണ്ടെങ്കില്‍ അയാളെ വെടിവയ്ക്കണമെന്നും ഉദിത് രാജ് കൂട്ടിച്ചേര്‍ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :