എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 19 ഡിസംബര്‍ 2024 (14:51 IST)
ന്യൂഡൽഹി: മാരുതി സുസുക്കിയുടെ സാധാരണക്കാരുടെ കാറുകളിൽ ഒന്നായ വാഗൺ-ആർ പുറത്തിറക്കി ഡിസംബർ 18 ന് 25 വർഷം പൂർത്തിയാക്കുകയാണ്. മാരുതിയുടെ വിജയകരമായ മോഡലുകളിൽ ഒന്നാണിത്.
കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ 32 ലക്ഷം വാഗൺ-ആർ കാറുകളാണ് കമ്പനി വിറ്റഴിച്ചത്. അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിലേക്കും ഈ മോഡൽ കാർ വിൽപ്പന നടത്തിയിട്ടുണ്ട്. യാത്രാ സുഖം മികച്ചതാണ് എന്നതിനാൽ കാർ ഇറക്കിയ വർഷം തന്നെ ഒരു ലക്ഷം കാറുകൾ വിറ്റഴിക്കാൻ കഴിഞ്ഞു.
പവർ സ്റ്റിയറിംഗ് ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകൾ ചെറുകാറുകളിൽ ആദ്യമായി ഉൾപ്പെടുത്തിയത് ഈ മോഡലിലാണ് - താണ്ടാവുന്ന മിതമായ വില, ഉൾവശത്തെ മികച്ച സ്ഥല സൗകര്യം, അറ്റകുറ്റ പണികൾ വേഗത്തിൽ തീർക്കാം എന്നതിനൊപ്പം രാജ്യത്തുടനീളം ലഭ്യമായ ഏറ്റവും മികച്ച വിൽപനാനന്തര സേവനം എന്നിവയും ഈ മോഡലിന് ജനത്തിൻ്റെ ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞു