Widgets Magazine Widgets Magazine
Widgets Magazine

കോണ്‍ഗ്രസ് തോറ്റു, ജയിച്ചത് ബിജെപി; ഗോവയിൽ പരീക്കർ സർക്കാർ വിശ്വാസവോട്ടു നേടി

പനാജി, വ്യാഴം, 16 മാര്‍ച്ച് 2017 (12:50 IST)

Widgets Magazine
  Manohar Parrikar , Goa , BJP , Congress , Parrikar , defence minister , മനോഹർ പരീക്കർ , ബിജെപി , ഗോമന്തക്​ പാർട്ടി , നിയമ സഭ

സർക്കാർ രൂപീകരണം തർക്കത്തിലായ ഗോവയിൽ മുഖ്യമന്ത്രി വിശ്വാസവോട്ടു നേടി. 13 അംഗങ്ങൾ മാത്രമുള്ള ബിജെപി മറ്റു പാർട്ടികളുടെ സഹായത്തോടെ 22 അംഗങ്ങളുടെ പിന്തുണ നേടിയാണ്​ ഭൂരിപക്ഷം തെളിയിച്ചത്​.

ഗോവ ഫോർവേഡ്​ പാർട്ടിയുടെ മൂന്ന്​ അംഗങ്ങൾ, മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടിയുടെ മൂന്നംഗങ്ങൾ മൂന്നു സ്വതന്ത്രർ എന്നിവരാണ്​ ബിജെപിയെ പിന്തുണയ്‌ക്കുന്നത്​. സുപ്രീംകോടതി നിർദേശപ്രകാരം നടത്തിയ വിശ്വാസവോട്ടെടുപ്പ് നടന്നത്.

40 അംഗ നിയമ സഭയിൽ 21 പേരു​ടെ പിന്തുണയാണ്​ സർക്കാരുണ്ടാക്കാൻ വേണ്ടത്​. 13 സീറ്റുകൾ നേടിയ ബിജെപി ചെറു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ച്​ സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചില്ലില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് 48 മണിക്കൂറിനകം വിശ്വാസവോട്ടു തേടാൻ സുപ്രീം കോടതി ബിജെപി സർക്കാരിന് നിർദേശം നൽകുകയായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പീഡനക്കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍

ഇരിട്ടി: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ മദ്രസാ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ...

news

നാട്ടുകാര്‍ തുണച്ചു, അമ്മയും കുഞ്ഞും സുരക്ഷിതം

തിരുവനന്തപുരം നഗര മധ്യത്തില്‍ യുവതി പ്രസവിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് തനിച്ച് ...

news

യുവതി നഗര മധ്യത്തില്‍ പ്രസവിച്ചു; തുണയായി നാട്ടുകാര്‍

തിരുവനന്തപുരം നഗര മധ്യത്തില്‍ യുവതി പ്രസവിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് തനിച്ച് ...

news

വിദേശ വനിതയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി

വിദേശ വനിതയെ മുൻ കാമുകനും സുഹൃത്തുകളും ചേർന്ന് ക്രൂരമായി കൂട്ടമാനഭംഗം ചെയ്‌തു. തെക്കൻ ...

Widgets Magazine Widgets Magazine