വീട്ടമ്മയുടെ കു​ളി​മു​റി​ ദൃശ്യങ്ങൾ പകര്‍ത്തി ബിജെപി നേതാവിന്റെ ലീലാവിലാസം; വീഡിയോ പകര്‍ത്തിയത് നാടകീയമായി - പ്രതി പിടിയില്‍

വീട്ടമ്മയുടെ കു​ളി​മു​റി​ ദൃശ്യങ്ങൾ പകര്‍ത്തി ബിജെപി നേതാവ് അറസ്‌റ്റില്‍

 spy cam , bjp , Ajyakumarar , bjp leader arrested , bathroom videos , arrest , police , ബിജെപി , ഒ​ളി​കാ​മ​റ​ , അ​റ​സ്​​റ്റില്‍ , അജയന്‍ , കു​ളി​മു​റി​ ദൃശ്യങ്ങൾ
ആലപ്പുഴ| jibin| Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (08:51 IST)
ഒ​ളി​കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ബിജെപി നേ​താ​വ് അ​റ​സ്​​റ്റി​ല്‍. ബിജെപി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റും, അ​രൂ​ർ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കു​മാ​യ അ​ജ​യ​നാ​ണ് (44) അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രിയായിരുന്നു സംഭവം. വീട്ടമ്മ കുളിക്കുന്ന സമയം മുന്‍കൂട്ടി മനസിലാക്കിയ പ്രതി സംഭവസ്ഥലത്ത് കാത്തിരുന്നു. തുടര്‍ന്ന് കുളി​മു​റി​യു​ടെ വെന്റി​ലേ​ഷ​നി​ലൂ​ടെ ഒ​ളി​കാ​മ​റ​വെ​ച്ച് യുവതി കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അ​ജ​യ​ന്‍ പകര്‍ത്തുകയായിരുന്നു. സംഭവമറിഞ്ഞ യുവതി പൊലീസില്‍ പരാതി നല്‍കി.

യുവതി പരാതി നല്‍കിയെന്ന് അറിഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൂ​ച്ചാ​ക്ക​ൽ ​പൊ​ലീ​സ് അജയനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ൽ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പെ​രു​മ്പ​ളം ഡിവി​ഷ​നി​ലെ സ്ഥാ​നാ​ർഥി​യായിരുന്നു അജയന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :