വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Manmohan Singh
Manmohan Singh
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഡിസം‌ബര്‍ 2024 (15:32 IST)
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബത്തെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയെയും അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പിന്നാലെ വാര്‍ത്ത കുറിപ്പ് പുറപ്പെടുവിക്കുകയായിരുന്നു.

ഒരു ട്രസ്റ്റ് രൂപീകരിച്ച ശേഷം സ്ഥലം കൈമാറുമെന്നും കോണ്‍ഗ്രസ് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മന്‍മോഹന്‍സിങ്ങിന്റെ സേവനങ്ങള്‍ പരിഗണിച്ച് യമുനാതീരത്ത് മുന്‍ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം പ്രത്യേക സ്മാരക അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :