തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നു മലയാളികള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 28 ഡിസം‌ബര്‍ 2024 (14:18 IST)
തേനിയില്‍ മിനി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളാണ് മരണപ്പെട്ടത്. കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണി മോന്‍ കെജെ കാഞ്ഞിരത്തിങ്കല്‍, ജോബിഷ് തോമസ് എന്നിവരാണ് മരിച്ചത്. കൂടാതെ ഷാജി പിഡി എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ തമിഴ്‌നാട് തേനി പെരിയകുളത്താണ് അപകടം നടന്നത്. വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ്സും കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന 18 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന നാലു പേരില്‍ മൂന്നുപേരും മരണപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :