'മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നു': മന്‍മോഹന്‍ സിങ്

'ഗുജറാത്ത് ജനത മോദിയിലര്‍പ്പിച്ച വിശ്വാസത്തെയാണ് അദ്ദേഹം വഞ്ചിച്ചത്': മന്‍മോഹന്‍സിങ്

രാജ്‌കോട്ട്| AISWARYA| Last Updated: വെള്ളി, 8 ഡിസം‌ബര്‍ 2017 (10:32 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നോട്ട് നിരോധനത്തിലൂടെ
മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നെന്ന് മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.

നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയതിലൂടെ ജനങ്ങള്‍ നേരിടേണ്ടിവന്ന വേദനകള്‍ മനസ്സിലാക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ജന്മനാട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ വിമര്‍ശനങ്ങള്‍.

ഗുജറാത്ത് ജനത മോദിയിലര്‍പ്പിച്ച വിശ്വാസത്തെയാണ് അദ്ദേഹം വഞ്ചിച്ചത്. തങ്ങളുടെ ത്യാഗം രാജ്യനന്മയ്ക്കുപകരിക്കുമെന്ന് ആ പാവം ജനങ്ങള്‍ കരുതി. പക്ഷേ, അവരുടെ വിശ്വാസവും പ്രതീക്ഷകളും അസ്ഥാനത്തായി.’ മന്‍മോഹന്‍സിങ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :