ഓഖി ദുരന്തം ആഞ്ഞടിച്ചപ്പോള്‍ മോദി കേരളത്തെ അവഗണിച്ചു; ഇടതു സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് പ്രത്യേക മനോഭാവം - മുഖ്യമന്ത്രി

ഓഖി ദുരന്തം ആഞ്ഞടിച്ചപ്പോള്‍ മോദി കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി

  Pinarayi vijayan , Cyclone , Ockhi , Narendra modi , BJP , CPM , പിണറായി വിജയൻ , നരേന്ദ്ര മോദി , ഓഖി ചുഴലിക്കാറ്റ് , ഇടതുസർക്കാർ , രാഷ്ട്രപതി , മോദി , തമിഴ്നാട്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 7 ഡിസം‌ബര്‍ 2017 (20:17 IST)
ഇടതു സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന് പ്രത്യേക മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഓഖി ചുഴലിക്കാറ്റ് ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ അവഗണിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് വിവരങ്ങള്‍ തിരക്കിയ മോദി സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ പോലും താല്‍‌പ്പര്യം കാട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് ഇതിലൂടെ വ്യക്തമായത്. അതേസമയം, ചില മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്താൻ നുണകൾ കെട്ടിച്ചമച്ചു. സർക്കാരിനെ അവഹേളിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പിണറായി വ്യക്തമാക്കി.

സംസ്ഥാനം ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നത് മുഖ്യമന്ത്രിക്കു സഞ്ചരിക്കാനല്ല. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പോലുള്ള വിഐപികൾ എത്തുമ്പോൾ സുരക്ഷ ഒരുക്കുന്നതിനാണ് ഈ വാഹനങ്ങള്‍. അതിന് ആധുനിക സജ്ജീകരണങ്ങൾ വേണം. സുരക്ഷ ഭീഷണിയുള്ള സ്ഥലങ്ങളിൽ ഇതിനു മുൻപും സഞ്ചരിച്ചിട്ടുള്ളയാളാണ് താനെന്നും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :