മാഞ്ചിയെ പിന്തുണയ്ക്കുന്നത് വലിയ പാപം: ശിവസേന

മാഞ്ചി, ബിജെപി ശിവസേന, ബീഹാര്‍
മുംബൈ| vishnu| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (11:26 IST)
ബീഹാര്‍ പിടിക്കാന്‍ നിലവിലെ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പാളയത്തിലെത്തിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. മാഞ്ചിയെ പിന്തുണയ്ക്കാനുള്ള നീക്കം പാപമാണെന്നാണ് ശിവസേന പറയുന്നത്. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് നീക്കത്തെ എതിര്‍ത്ത് സേന രംഗത്ത് വന്നിരിക്കുന്നത്.

നിതീഷ് കുമാറിനെതിരായ ഒരായുധമാണ് ബിജെപിക്ക് മാഞ്ചി. എന്നാല്‍ അധികാരത്തിലേറിയ ദിവസം മുതല്‍ തന്നെ പരിചയമില്ലാത്ത രാഷ്ട്രീയകാരനെപ്പോലെയായിരുന്നു മാഞ്ചിയുടെ പെരുമാറ്റമെന്നും അഴിമതിയെ തുറന്നു പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അതിനാല്‍ മാഞ്ചിയെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയത്തിന്റെ ഇരുണ്ടവശത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്. അതൊരു വലിയ പാപമാണ് എന്ന് സാമ്ന ഓര്‍മ്മിപ്പിക്കുന്നു.

ബിഹാറില്‍ നിതീഷ് കുമാറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് മാഞ്ചി ബിജെപിയുമായി കൂട്ടുചേരാന്‍ ഒരുങ്ങുന്നത്. തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന് ഇരുവശവും ഒരുപോലെ അവകാശപ്പെടുന്നത്. തനിക്ക് 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതിനായി ഇവരെ രാഷ്ട്രപതിക്കു മുന്നില്‍ നിതീഷ് ഹാജരാക്കിയിരുന്നു. ഈ മാസം നടക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന സമ്മേളനത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് മാഞ്ചിക്ക് ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :