ഹൈക്കോടതി ഉടക്കി; നിതീഷ് തല്‍ക്കാലം ബീഹാറില്‍ മുഖ്യനാകില്ല

നിതീഷ് കുമാര്‍, ബീഹാര്‍, ഹൈക്കോടതി
പട്ന| vishnu| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (15:23 IST)
രാഷ്ട്രീയ പ്രതിസന്ധിയില്‍ മുന്നോട്ട് പോകുന്ന ബീഹാര്‍ രാഷ്ട്ര്രിയത്തില്‍ ഹൈക്കോടതി ഇടപെടല്‍. നിയസഭാകക്ഷി നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്ത നടപടി പട്ന ഹൈക്കോടതി സ്റ്റേ ചെയ്തതൊടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു. തിരഞ്ഞെടുപ്പ് നിയമവിധേയമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിലവിലെ മുഖ്യമന്ത്രിയായ ജിതന്‍ റാം മഞ്ചിയുടെ അസാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗം ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടീ മാഞ്ചി അനുകൂലികള്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ സ്റ്റേ.

സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ കാലതാമസം വരുത്തുന്നു എന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് 140 എംഎല്‍എമാരുമായി നിതീഷ് കുമാര്‍ ഇന്നു വൈകുന്നേരം രാഷ്ട്രപതിയെ കാണാനിരിക്കെയാണ് സ്റ്റേ വന്നത്. ഇതോടെ, കോടതി വിധി മാനിച്ചേ രാഷ്ട്രപതിക്കു തീരുമാനം എടുക്കാനാകൂ. ബിഹാറിനെ കൂടുതല്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ് സ്റ്റേ ഓര്‍ഡര്‍.

നിലവിലെ നിയമസഭാ കക്ഷി നേതാവും മുഖ്യമന്ത്രിയുമായ ജീതന്‍ റാം മാഞ്ചിയാവണം യോഗം വിളിച്ചു ചേര്‍ക്കേണ്ടത്. എന്നാല്‍ നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിതീഷിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. ഇതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജെഡിയുവിന്റെ നടപടി സ്റ്റേ ചെയ്തത്. നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് സ്പീക്കര്‍ അംഗീകരിച്ചിരുന്നു. ഇതും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നു കോടതി വിലയിരുത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :