മനീഷ് ശിശോദിയയെ കാണ്മാനില്ല!

മനീഷ് ശിശോദിയ, ആം ആദ്മി പാര്‍ട്ടി,ഡല്‍ഹി
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 18 ജൂണ്‍ 2014 (15:40 IST)
ആം ആദ്മി പാര്‍ട്ടിയിയുടെ മുതിര്‍ന്ന നേതാവായ മനിഷ് ശിശോദിയയെ കാണ്മാനില്ലെന്ന് കാട്ടി ഡെല്‍ഹിയില്‍ പോസ്റ്റര്‍. മനീഷ് ശിശോദിയയെ ഡെല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു ശേഷം മണ്ഡലത്തില്‍ കാണാനില്ലെന്ന് കാട്ടിയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

ഈസ്റ്റ് ഡല്‍ഹിയിലെ പട്പര്‍ ഗഞ്ചിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഡല്‍ഹിയുടെ മുന്‍ വിദ്യാഭ്യാസ മന്ത്രിയായ മനീഷ് ശിശോദിയയെ അദ്ദേഹത്തിന്റെ വീട്ടിലും മയൂര്‍ വിഹാറിലുള്ള ഓഫീസിലും തെരഞ്ഞെടുപ്പിനു ശേഷം കാണ്മാനില്ലെന്നും കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാമെന്നും പോസ്റ്ററിലുണ്ട്.

ആം ആദ്മി പ്രവര്‍ത്തകനായ അജയ് വാലിയ ആണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍. ഇതിനിടെ സംഭവം വാര്‍ത്തയായതൊടെ താന്‍ പഞ്ചാബില്‍ പാര്‍ട്ടി പ്രവര്‍ത്തകരൊടൊപ്പമാനെന്ന്
ശിശോദിയ ട്വിറ്ററില്‍ കുറിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :