ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 18 ജൂലൈ 2015 (16:12 IST)
ചൈനീസ് ഇന്റലിജെന്‍സും മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളും ഒത്തുച്ചേര്‍ന്നാണ് പതിനെട്ട് ഇന്ത്യന്‍ സൈനികര്‍ മരിക്കാനിടയായ മണിപ്പൂര്‍ ആക്രമണം നടന്നതെന്ന് അന്വേഷണ സംഘം. ചൈനീസ് ഇന്‍റലിജന്‍സിന്റെ സഹായത്തോടെ മണിപ്പൂരിലെ ചണ്ഡല്‍ ജില്ലയില്‍ ഉള്‍ഫാ അനുബന്ധ തീവ്രവാദ സംഘടനകളായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്‍റ് (കെ), യുഎന്‍എല്‍എഫ് ഗ്രൂപ്പുമായി ചേര്‍ന്ന് ആക്രമണം നടത്തുകയായിരൂന്നുവെന്നാണ് റിപ്പോര്‍ട്ട്.
മണിപ്പൂര്‍ ആക്രമണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സംഭവത്തില്‍ ചൈനയുടെ പങ്കിന് തെളിവുകള്‍ ലഭ്യമായത്. ഇന്ത്യന്‍ സേനയെ ആക്രമിക്കാന്‍
ചൈന കൈ അയ്‌ച്ച സഹായം നല്‍കിയിരുന്നതായും റിപ്പോര്‍ട്ട് ലഭിച്ചു. ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് പതിനഞ്ച് തീവ്രവാദികളെ ഇന്ത്യന്‍ സേന കൊലപ്പെടുത്തിയിരുന്നു. അതിര്‍ത്തി കടന്ന് മ്യാന്മാര്‍ സൈന്യത്തിന്‍്റെ സഹകരണത്തോടെയായിരുന്നു ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം.