പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപണം; യുവാവിനെ മലം തീറ്റിച്ചു

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി മലം തീറ്റിച്ചത്.

Last Updated: ഞായര്‍, 30 ജൂണ്‍ 2019 (10:59 IST)
പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച്
മധ്യപ്രദേശ് ശിവ്പുരിയില്‍
യുവാവിനെ മലം തീറ്റിച്ചു.പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി മലം തീറ്റിച്ചത്.പെണ്‍കുട്ടിയുമായി
പ്രണയത്തിലാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിട്ടില്ലെന്നും യുവാവ് പറയുന്നു.

എന്നാല്‍ യുവാവ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ
പരാതിയില്‍
പൊലീസ്
ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.യുവാവിനെ മർദ്ദിച്ച് മലം തീറ്റിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പെണ‍്കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും കേസെടുത്തു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :