ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു

മൊബൈലില്‍നിന്ന് ബാറ്ററി ഊരി മാറ്റി പ്രത്യേകം ചാര്‍ജറില്‍ ഘടിപ്പിച്ച് ചാര്‍ജ് ചെയ്യുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

Last Modified വെള്ളി, 7 ജൂണ്‍ 2019 (12:37 IST)
മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപാലിലെ ലിഖന്‍ഡിയിലാണ് സംഭവം. മൊബൈലില്‍നിന്ന് ബാറ്ററി ഊരി മാറ്റി പ്രത്യേകം ചാര്‍ജറില്‍ ഘടിപ്പിച്ച് ചാര്‍ജ് ചെയ്യുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

കുട്ടിയുടെ മുഖത്തും നെഞ്ചിലുമാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :