യുവാക്കളെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയങ്ങൾ കത്തിച്ചു:വീഡിയോ പ്രചരിപ്പിച്ചു;പ്രതികൾക്കായി വലവിരിച്ച് പൊലീസ്

രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ദോഡയിൽ മെയ് 17നാണ് സംഭവം.

Last Modified ശനി, 25 മെയ് 2019 (08:28 IST)
യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങൾ കത്തിച്ച കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം. പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കുറ്റകൃത്യം മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിച്ചതായി എഫ്ഐആറിലുണ്ട്.

രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ദോഡയിൽ മെയ് 17നാണ് സംഭവം. ബന്ധുക്കളായ കരംവീർ, അവിനാശ് എന്നീ യുവാക്കൾ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. മദ്യപിച്ച് കാറിലെത്തിയ ആറംഗ സംഘം ഇവരെ വഴിയിൽ തടഞ്ഞു. ബലം പ്രയോഗിച്ച് കാറിൽ കയറ്റി ആദ്യം വിജനമായ സ്ഥലത്തെത്തിച്ചു. വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.

തുടർന്ന് തീപ്പെട്ടിയുരച്ച് ജനനേന്ദ്രിയങ്ങൾ കത്തിച്ചു. യുവാക്കളുടെ നിലവിളി കേട്ടെത്തിയ ഗ്രാമീണരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും പണം അപഹരിച്ച് പ്രതികൾ ഓടി രക്ഷപെട്ടിരുന്നു. 38,00 രൂ[പയാണ് സംഘം തട്ടിയെടുത്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :