കാമുകിയെ കഞ്ചാവ് വലിപ്പിച്ചു, കൊച്ചി മുഴുവൻ കറക്കി; തൃപ്പൂണിത്തുറയുടെ ഷാരൂഖ് ഖാൻ അറസ്റ്റിൽ

Last Modified ബുധന്‍, 22 മെയ് 2019 (14:11 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന അരൂക്കുറ്റി അഞ്ചുകണ്ടം വരീക്കാട്ട് ഷാരൂഖ് ഖാൻ (19), ഇയാളുടെ കൂട്ടുകാരൻ വൈപ്പിൻ മണ്ഡപത്തിൽ ജിബിൻ (22) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വെറും 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി ഷാരൂഖിന്റെ കാമുകിയാണെന്നാണ് പറയുന്നത്. പെൺകുട്ടിയെ നിബന്ധിച്ച് കഞ്ചാവ് വലിപ്പിക്കുകയും രണ്ട് ദിവസം ഓട്ടോറിക്ഷയിൽ പലയിടങ്ങളിൽ ചുറ്റി നടത്തിക്കുകയും ചെയ്തു.
എറണാകുളം മറൈൻ ഡ്രൈവിൽ വെച്ചാണ് പെൺകുട്ടിയെ കഞ്ചാവ് വലിപ്പിച്ചത്. ശേഷം കൊച്ചി മുഴുവൻ മൂന്ന് പേരും ചേർന്ന് കറങ്ങി നടന്ന് കണ്ടു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഫോൺ മറന്ന് വെച്ചതോടെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്.

തുടർന്ന് ഉള്ള അന്വേഷണത്തിൽ ആണ് ഇരുവരും പിടിയിലായത്. ഇത്തരം വാർത്തകൾ ദിനംപ്രതി വന്നിട്ടും മയക്കുമരുനിന്റെ വഴിയേ കൂടുതൽ കുട്ടികൾ എത്തുന്നത് അധികാരികളെ കൂടുതൽ ഞെട്ടിക്കുന്ന വിഷയം ആയി മാറുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :