പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കും ദുല്‍ഖറിനും വോട്ട് ചെയ്യാനാകില്ല

കൊച്ചി| jibiin| Last Updated: വ്യാഴം, 5 നവം‌ബര്‍ 2015 (09:45 IST)
വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വോട്ട് ചെയ്യാനാകില്ല. എറണാകുളം പനമ്പിള്ളി നഗര്‍ ഡിവിഷനിലാണു മമ്മൂട്ടിക്ക് വോട്ടുള്ളത്. കഴിഞ്ഞ തവണയും അദ്ദേഹം ഇവിടെയായിരുന്നു വോട്ട് ചെയ്തത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്.
രണ്ടാംഘട്ടത്തിൽ ആകെ 1 കോടി 39 ലക്ഷം വോട്ടർമാരുണ്ട്. ഇതിൽ 86 ലക്ഷം പേർ സ്ത്രീ വോട്ടർമാരാണ്. ആകെ 12,651 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 44,388 സ്ഥാനാർത്ഥികൾ രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നു. രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്. വോട്ടെണ്ണൽ ശനിയാഴ്ചയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :