കൊല്‍ക്കത്ത|
VISHNU.NL|
Last Modified ശനി, 13 ഡിസംബര്‍ 2014 (08:40 IST)
ശാരദ ചിട്ടി തട്ടിപ്പുകേസില്‍ തന്‍െറ മന്ത്രിസഭാംഗത്തെ സിബിഐ അറസ്റ്റ് ചെയ്തതില്‍ കടുത്ത ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച അവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ മോഡിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ബംഗാള്‍ മന്ത്രി മദന്‍ മിത്രയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. രാജ്യത്തിന്‍െറ മതേതരത്വം ബിജെപി ചവിട്ടിമെതിക്കുകയാണ്. മദന്‍ മിത്രയെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്. ബിജെപിയുടെ ഗുണ്ടായിസമാണ് ബംഗാളില്‍ നടക്കുന്നതെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
മമതാ ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായിയും പാര്‍ട്ടിയുടെ സ്ഥാപകാംഗവുമായ ആളാണ് മദന്‍ മിശ്ര. ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ തൃണമൂല്നേതാവാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ എം.പിമാരായ ശ്രിന്‍ജോയ് ബോസ്, കുണാല്‍ ഘോഷ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു മദന്‍ മിശ്രയെ സിബിഐ അറസ്റ്റ് ചെയ്തത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.