ന്യൂസിലൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിനിയും

Last Updated: ശനി, 16 മാര്‍ച്ച് 2019 (20:08 IST)
ന്യൂസിലൻഡിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും എന്ന് സ്ഥിരീകരണം. കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി അലി ബാവയാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്ന അൻസി കഴിഞ്ഞ വർഷമാണ് ഉന്നത പഠനത്തിനായി ന്യുസിലൻഡിലേക്ക് പോയത്. ന്യൂസീലന്‍ഡില്‍ ലിന്‍കോണ്‍ യൂണിവേഴ്‌സിറ്റിയിലെ അഗ്രീ ബിസിനസ് മനേജ്മെന്റിൽ വിദ്യാർത്ഥിനിയായിരുന്നു അൻസി

ആക്രമണ സമയത്ത് അൻസിയക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അൻസിയ പരിക്കേറ്റ് ചികിത്സയിലായിലാണ് എന്നാണ് വീട്ടുകാർക്ക് ആദ്യം ലഭിച്ചിരുന വിവരം. എന്നാൽ മരണപ്പെട്ടതായി ശനിയാഴ്ച വൈകിട്ടോടെ ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുകയായിരുന്നു.

ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമനത്തെത്തുടർന്ന് ഏഴ് ഇന്ത്യൻ പൌരൻ‌മാരെയും രണ്ട് ഇന്ത്യൻ വംശജയെയും കാണാതായതായി ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർ സഞ്ജെയ് കോഹ്‌ലി ട്വീറ്റ് ഹെയ്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഹൈദെരാബാദ് സ്വദേശിയായ മുഹമ്മദ് ഇഖ്ബാൽ ജഹാംഗീറിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :