അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും, എട്ടുവർഷങ്ങൾക്ക് മുൻപ് ടൊവിനോ പറഞ്ഞുഞ്ഞുവച്ചു !

Last Modified ശനി, 16 മാര്‍ച്ച് 2019 (17:56 IST)
ഇന്ന് മലയാളത്തിൽ ഏറ്റവും ശ്രദ്ദേയനായ യുവതാരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ്. വർഷങ്ങളോളം സിനിമയിൽ വേഷങ്ങൾക്കായി അലഞ്ഞും അപമാനങ്ങൾ സഹിച്ചുമാണ് ടൊവിനും യുവ നായകരുടെ പട്ടികയിൽ മുൻപന്തിയിലെത്തുന്നത്. ഏട്ടുവർഷങ്ങൾക്ക് മുൻപ് ടൊവിനോ തന്റെ ഫെയിസ്ബുക്കിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലാകെ തരംഗമാകുന്നത്.

‘ഇന്ന് നിങ്ങളെന്നെ വിഢി എന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവനെന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൽ ഉയരങ്ങളിൽ എത്തുകതന്നെ ചെയ്യും. അന്ന് നിങ്ങളെന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാർഷ്ഠ്യമല്ല. വിഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്‘‘2011 ജൂൺ 28ന് ടൊവിനോ ഈ കുറിപ്പിടുമ്പോൾ നിരവധി പേരാണ് താരത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയത്. ‘വിഷമിക്കേണ്ടെടാ നീ സിനിമയിൽ ലൈറ്റ് ബോയി ആകും‘ എന്നായിരുന്നു ടൊവിനോയുടെ പോസ്റ്റുനോട് ഒരളുടെ പ്രതികരണം. എല്ലാ പരിഹാസങ്ങൾക്കും അന്ന് തന്നെ ടൊവിനൊ മറുപടി നൽകുകയും ചെയ്തു.‘എല്ലാവരുടെയും പ്രതികരനങ്ങൾ സ്വീകരിക്കുന്നു‘ എന്നായിരുന്നു കമന്റുകളോട് ടൊവിനൊ പ്രതികരിച്ചത്.

‘കളിയാക്കുന്നവർ ഒരിക്കൽകൂടി എന്റെ പോസ്റ്റ് വായിക്കണം‘ ടൊവിനൊ അന്ന് അടിവരയിട്ട് പറഞ്ഞു. എട്ടുവർഷങ്ങൾക്കിപ്പുറം തമിഴിൽ ഉൾപ്പടെ ശ്രദ്ദേയമായ കഥാപാത്രങ്ങളുമായി താരം മുന്നേറുകയാണ്. ടൊവിനോയുടെ ആരാധകരാണ് പോസ്റ്റ് വീ‍ണ്ടും ചർച്ചാവിഷയമാക്കിയത്. അന്ന് ടൊവിനോയെ പരിഹസിഹസിച്ചവരെ ഇന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :