മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മനോനില തെറ്റിയിരിക്കുകയാണെന്ന് ശിവസേന

മുംബയ്| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (17:55 IST)
മുഖ്യമന്ത്രി പൃഥ്വിരാജ് ചാവാന്റെ മനോനില തെറ്റിയിരിക്കുകയാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന രോഗിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും മുഖപത്രമായ സാമ്ന.


ചവാന്‍ മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന് ഭരണപരമായ എന്ത് കഴിവാണ് ഉണ്ടായിരുന്നതെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സുരക്ഷിത മണ്ഡലം തേടി അലയുന്ന ചവാന്റെ മനോനില ഐ.സി.യുവിലെ രോഗിയെ പോലെയാണെന്നും സാമ്‌നയിലെ മുഖപ്രസംഗം വിമര്‍ശിക്കുന്നു.

നേരത്തെ
ശിവസേന തലവന്‍ ഉദ്ധവ് താക്കറെയ്ക്ക് ഒരു സര്‍ക്കാരിനെ നയിക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ഉദ്ധവിന് ഭരണ മികവ് ഇല്ലെന്നും നേരത്തെ പൃഥ്വിരാജ് ചാവാന്‍ പ്രസ്താവിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :